
ദുബായ്•ഫ്ലാറ്റ് വ്യഭിചാരകേന്ദ്രമായി ഉപയോഗിക്കുകയും നിരവധി സ്ത്രീകളെ മാംസവ്യാപാരത്തിനായി ചൂഷണം ചെയ്യുകയും ചെയ്ത കേസില്‍ രണ്ട് പേര് കുറ്റക്കാരെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി.
28 ഉം 33 ഉം വയസുള്ള രണ്ട് നൈജീരിയന്‍ യുവാക്കളാണ് ഫ്ലാറ്റില്‍ കടന്നുകൂടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍ പറയുന്നു.
2017 നവംബര്‍ 1 ന് അല്‍-റാഷിദിയ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതികളുടെ പങ്കാളിയായ 32 കാരിയായ കാമറൂണ്‍ സ്വദേശിനിയ്ക്കെതിരെ വേശ്യാവൃത്തിയ്ക്ക് കേസെടുത്തിരുന്നു. കോടതിയില്‍ മൂവരും കുറ്റാരോപണങ്ങള്‍ നിഷേധിച്ചു.
ഇന്റര്‍നാഷണല്‍ സിറ്റിയില്‍, ഇംഗ്ലിഷ് ക്ലസ്റ്ററിലെ ഒരു ഫ്ലാറ്റ് സംഘം കൈയ്യേറുകയായിരുന്നു. ഒരു അറബ് പൗരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫ്ലാറ്റ്.
കേസില്‍ വിധി ഫെബ്രുവരി 11 ന് പ്രഖ്യാപിക്കും
Post Your Comments