Latest NewsKeralaNews

രണ്ടു വര്‍ഷത്തിനിടെ ഒരേ സ്ഥലത്ത് മരിച്ചത് ആറോളം പേര്‍: ഭീതിയോടെ പ്രദേശ വാസികൾ

ആലപ്പുഴ: ഒരേ സ്ഥലത്ത് രണ്ടു വർഷത്തിനിടെ ഉണ്ടായ ദുർമരണങ്ങൾ ആറ്. ദേശീയപാതയില്‍ തുമ്പോളി ജംഗ്ഷന് വടക്ക് ഭാഗം അപകടമേഖല തന്നെയെന്നതാണ് യാത്രക്കാരേയും പ്രദേശവാസികളേയും ഒരുപോലെ ഭയപ്പെടുത്തുന്നത്. ഇന്ന് രാവിലെയും കാൽനടയാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു. അപകടമരണങ്ങളുടെ പരമ്പര പ്രദേശവാസികള്‍ക്ക് ഞെട്ടലുണ്ടാക്കുകയാണ്. നാലുവര്‍ഷം മുമ്പ് സ്പിരിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ കഞ്ഞിപ്പാടം സ്വദേശി മനു ഇവിടെ മരണമടഞ്ഞത്.

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പൂങ്കാവ് കുരിശുപറമ്പില്‍ റോയി, പൂന്തോപ്പ് സെന്റ് മേരീസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഗൗരി എന്നിവരും വാഹനമിടിച്ച് മരിച്ചു. സ്‌ക്കൂളിലെ അധ്യാപികയായ അമ്മ അമ്പിളിയോടൊപ്പം ഇരുചക്രവാഹനത്തില്‍ വരുമ്പോഴാണ് വാഹനമിടിച്ച് ഗൗരി മരണമടഞ്ഞത്. രണ്ട് മാസം മുമ്പ് ലോഡിംഗ് തൊഴിലാളിയായ അന്‍സാരിയും ഇതേ സ്ഥലത്ത് മരണമടഞ്ഞു. ഒരുമാസം മുമ്പ് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ കല്ലട ബസിടിച്ച് കലവൂര്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ സമീപത്തെ പള്ളിയിലേയ്ക്ക് പോകുമ്പോള്‍ കാറിടിച്ച് ആനിയമ്മ(73) മരിച്ചത്. കൂടാതെ ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ട് നിരവധിപ്പേര്‍ പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരുസ്ഥലത്ത് തന്നെ ഇത്രയേറെ മരണങ്ങള്‍ സംഭവിക്കുന്നതാണ് നാട്ടുകാരേയും യാത്രക്കാരേയും ഭീതിയിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button