KeralaLatest NewsNews

കോടിയേരി ബാലകൃഷ്ണൻ സി.പി.എം സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കണം-ബി.ജെ.പി

തിരുവനന്തപുരം•പാർട്ടി അംഗമല്ലാത്തതിനാൽ സ്വന്തം മകൻ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച്‌ മകൻ തന്നെ പറയുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. മകൻ തിട്ടിച്ച കമ്പനി ഉടമകളെ മാസങ്ങൾക്കു മുമ്പ് കോടിയേരി കണ്ടതാണ്. ഈ കൂടിക്കാഴ്ചയുടെ വസ്തുതകളും മകന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും നീക്കാൻ കോടിയേരി തയാറാകണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍

സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന് പാർട്ടിയുടേയും സർക്കാരിന്റെയും സ്വാധീനം ഉപയോഗിച്ച് കോടിയേരി ഇതുവരെ തട്ടിപ്പുകാരനായ മകനെ സംരക്ഷിച്ചു നിർത്തുകയായിരുന്നു. അതുകൊണ്ടാണ് മാസങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയതിനു ശേഷവും പണം നൽകാൻ തയാറാകാതിരുന്നത്. തട്ടിപ്പ് നടന്നതായി എല്ലാവരും സമ്മതിക്കുമ്പോഴും പരാതി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോടിയേരിയുടേയും സർക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പുകാരനായ മകനെ രക്ഷിക്കാൻ ഇവിടെ ശ്രമം നടക്കുന്നത്. അതു കൊണ്ടു തന്നെ ഇക്കാര്യങ്ങളിൽ കോടിയേരിയുടെ പങ്ക് നിഷേധിക്കാനാകില്ല.

കോടിയേരിയുടെ മക്കൾ ഒരു സാമ്പത്തിക പിൻബലവുമില്ലാതെയാണ് വിദേശത്ത് ബിസിനസ് ആരംഭിച്ചത്. അവരുടെ ഏക ആസ്തി മുൻ ആഭ്യന്തരമന്ത്രിയും ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറിയുമായ അച്ഛൻ കോടിയേരി ബാലകൃഷ്ണനായിരുന്നു. ഈ പദവികളുടെ പിൻബലത്തിലാണ് സമ്പത്ത് മുഴുവൻ ഉണ്ടാക്കിയത്. ഇക്കാര്യങ്ങളെ കുറിച്ച് ഏത് അന്വേഷണം നടക്കണമെങ്കിലും, സംസ്ഥനം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് കോടിയേരി മാറിനിൽക്കണം. അല്ലെങ്കിൽ അത്തരത്തിൽ നടക്കുന്ന ഒരന്വേഷണവും നീതിപൂർവകമാകില്ല. അതുകൊണ്ട് നീതിപൂർവകമായൊരു അന്വേഷണത്തിന് വഴിയൊരുക്കാൻ കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കണം. അതിനു തയാറായില്ലെങ്കിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് കോടിയേരിലെ പുറത്താക്കാൻ തയാറാകണമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button