ചലച്ചിത്രപിന്നണിഗായികയാവാന്‍ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന വീണയുടെ (മീര ജാസ്‌മിന്‍) കഥയാണ് ഡോ. രാജേന്ദ്രബാബു എഴുതി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത പാട്ടിന്റെ പാലാഴി പറയുന്നത്. പാട്ടിന് വേണ്ടി എല്ലാം വീടും അച്ഛനെയും എല്ലാം വിട്ട് അവൾ അമീനോടോപ്പം പോകുന്നു .ആ യാത്രയിൽ അവൾക്ക് പ്രിയപ്പെട്ടവരും സംഗീതവും നഷ്ടപ്പെടുന്നു.കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ കഴിയില്ല . മനോജ് കെ ജയനാണ് ചിത്രത്തിൽ അമീനായി വേഷം ഇടുന്നത് . ജഗതി ശ്രീകുമാർ , രേവതി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .ഈ സിനിമയില്‍ പുതുമ ശ്രീഹരി എന്ന കഥാപാത്രമായി വരുന്ന ബാലഭാസ്‌കറും അദ്ദേഹത്തിന്റെ വയലിനുമാണ് (ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും ബാലഭാസ്കറാണ്.)നിരവധി പാട്ടുകൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം . ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ആസ്വദിക്കാം .
Leave a Comment