വാഷിംഗ്‌ടണ്‍ : ഇന്ത്യന്‍വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ബ്രിട്ടന്‍ സ്വദേശി സിദ്ധാര്‍ഥ ധറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐ.എസില്‍ ചേരാന്‍ ഭാര്യയെയും മക്കളെയും കൂട്ടി 2014-ലാണ് ഇയാള്‍ സിറിയയിലേക്ക് കടന്നത്. തുടര്‍ന്ന് ഭീകരരുടെ കഴുത്തറുത്തു കൊലകളില്‍ പലതും നടപ്പാക്കിയത് ഇയാളായിരുന്നു. നേരത്തേ ഇത്തരം കൊലപാതകങ്ങള്‍ നടത്തിയിരുന്ന മുഹമ്മദ് എംവാസി 2015-ല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് റുമെയ്‌സ ഐ.എസ്സിന്റെ പുതിയ ജിഹാദി ജോണ്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിക്കുന്നത്.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള അല്‍ മുഹാജിറൂന്‍ എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ് ഇയാള്‍ ഇപ്പോള്‍. ഇതോടെ ഇയാളുടെ പേരിലുള്ള സമ്പത്തെല്ലാം മരവിപ്പിക്കാനുള്ള അധികാരം സര്‍ക്കാരിന് കൈവരും. ഇസ്ലാം മതം സ്വീകരിച്ച സിദ്ധാര്‍ഥ ധര്‍ അബു റുമെയ്‌സ എന്ന പേര് സ്വീകരിച്ചിരുന്നു. തങ്ങള്‍ തടവിലാക്കിയ നിരവധിപേരെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ 2016 ജനുവരിയില്‍ ഐ.എസ്. പുറത്തുവിട്ടിരുന്നു. ഇതിന് നേതൃത്വം നല്‍കിയ സംഘത്തിന്റെ തലവനായിരുന്നു റുമെയ്‌സ എന്ന് യു.എസ്. സംശയിക്കുന്നു.
Post Your Comments