ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം ഗുരുതരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്. ആരോപണം ഗുരുതരമാണെന്നും പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു. കമ്പനി അധികൃതര്‍ വിഷയം സിപിഎം പോളിറ്റ ബ്യൂറോയെ അറിയിച്ചുവെന്നും പണം നല്‍കാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതായാണ് സൂചന.
പാര്‍ട്ടിയിലെ ഉന്നത നേതാക്കളും ഇത് ശരിവച്ചട്ടുണ്ട്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയില്‍ ദുബായില്‍ 13 കോടിയുടെ കേസെടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് നരത്തെ ചര്‍ച്ചകള്‍ നടന്നെന്നും ആ ചര്‍ച്ചകളില്‍ പണം തിരിച്ചു നല്‍കുമെന്ന് ബിനോയ് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ലെന്നുമാണ് വിവരങ്ങള്‍. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി.
അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം(53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്ബനിയുടെ വിശദീകരണം. വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ് ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
Post Your Comments