Latest NewsNewsGulf

ദുബായ് വിമാനത്താവളത്തിൽ മൂന്ന് വയസ്സുകാരിയെ അച്ഛനും അമ്മയും മറന്നു വെച്ചു: പിന്നീട് നടന്നത്

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ അച്ഛനും അമ്മയും മറന്നു വെച്ചു. പാക്കിസ്ഥാനില്‍ നിന്നും ദുബായില്‍ എത്തിയ കുടുംബമാണ് കുഞ്ഞിനെ മറന്നു വെച്ചത്. ഇത് കൂടാതെ കുഞ്ഞിനെ ഒന്ന് തിരക്കാൻ പോലും മൂന്നു മണിക്കൂർ ആയ ശേഷവും ഇവർ തയ്യാറായില്ല. വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവച്ചു കുടുംബം അല്‍ഐനിലെ വീട്ടിലേക്ക് പോയി.

മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് രക്ഷിതാക്കള്‍ എത്തി കുട്ടിയെ കൊണ്ടു പോയത്.വീട്ടുകാര്‍ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞത് എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തിലായിരുന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പാക്കിസ്ഥാനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അല്‍ഐനിലെ താമസസ്ഥലത്തേക്കു പോയത്.

രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തില്‍ ഉണ്ടാകുമെന്നാണു കരുതിയത്.വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്. വിമാനമിറങ്ങിയ കുടുംബാംഗങ്ങള്‍ യാത്രാനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് സി സി ടി വി ക്യാമറയിൽ ഒറ്റപ്പെട്ട കുട്ടിയെ വിമാനത്താവള അധികൃതർ കണ്ടെത്തുകയായിരുന്നു.

വിമാനത്താവള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ടെലഫോണ്‍ നമ്പര്‍ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button