കൊച്ചി : ഹാദിയാക്കേസില്‍ പിതാവ് അശോകനു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ഹാദിയയ്ക്കും ഭര്‍ത്താവ് ഷഫീന്‍ ജഹാനും അനുകൂലമായ വാദക്കുറിപ്പാണു തയാറാക്കിയിരിക്കുന്നത്. കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതില്‍നിന്നു അഡ്വ. വി. ഗിരിയെ കഴിഞ്ഞതവണ ഒഴിവാക്കിയിരുന്നു. ഇതോടെയാണു സര്‍ക്കാര്‍ നിലപാട് മാറ്റുന്നത്. സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ഈ നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണു സ്റ്റാന്‍ഡിങ് കൌണ്‍സലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അശോകനെയും മാനിച്ചുകൊണ്ടുള്ള നിലപാടായിരുന്നു. വി. ഗിരി യുടേത്. ഹര്‍ജിക്കാരനായ ഷെഫീന്‍ ജഹാനു പുറമേ, ഹാദിയയുടെ പിതാവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. മാനസിക പ്രശ്നമില്ലാത്ത, പ്രായപൂര്‍ത്തിയായ യുവതിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പിതാവിന് അവകാശമില്ലെന്നും വാദക്കുറിപ്പിലുണ്ട്.
Post Your Comments