KeralaCinemaLatest NewsNews

ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം എങ്ങനെയാണ് കേട്ടതെന്നതിന് വ്യക്തമായ മറുപടിയുമായി സൂപ്പര്‍ താരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സ്ത്രീ ശബ്ദത്തിനെ കുറിച്ച്  വ്യക്തമായ മറുപടിയുമായി നടൻ ദിലീപ്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി അന്വേഷണ സംഘം ശ്രമിക്കുമ്പോൾ നടൻ കോടതിയിലേക്ക് പോകാനാണ് തീരുമാനം. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം എങ്ങനെയാണ് കേട്ടതെന്നതിനും ദിലീപിന് വ്യക്തമായ ഉത്തരവുണ്ട്. കുറ്റപത്രത്തിലെ തെളിവുകള്‍ പരിശോധിക്കാന്‍ കോടതി അനുവദിച്ചിരുന്നു. അപ്പോഴാണ് ദൃശ്യത്തിലെ ശബ്ദങ്ങള്‍ കേട്ടത്. അതേ കുറിച്ച്‌ ദിലീപ് പറയുന്നത് ഇങ്ങനെ.

‘പൊലീസ് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുവദിച്ചിരുന്നു. അങ്കമാലി മജിസ്ട്രേട്ടിന് മുമ്ബില്‍ ദിലീപും അഭിഭാഷകന്‍ രാമന്‍ പിള്ളയും ഒരുമിച്ചെത്തി. എപിപിയും ഉണ്ടായിരുന്നു. ചില ശബ്ദങ്ങളില്‍ സംശയമുണ്ടായി. ഇതോടെ അത് സൂക്ഷ്മമായി കേള്‍ക്കാന്‍ ഹെഡ് ഫോണ്‍ വേണമെന്ന് രാമന്‍പിള്ള വക്കീല്‍ ആവശ്യപ്പെട്ടു. മജിസ്ട്രേട്ട് അത് അംഗീകരിച്ചു. അങ്ങനെ ഹെഡ് ഫോണ്‍ എത്തി. ആദ്യം ദൃശ്യങ്ങള്‍ ഹെഡ് ഫോണുപയോഗിച്ച്‌ പരിശോധിച്ചത് മജിസ്ട്രേട്ടായിരുന്നു.’

‘പിന്നീട് രാമന്‍ പിള്ള വക്കീലും കേട്ടു. അതിന് ശേഷം ഹെഡ് ഫോണിന്റെ സഹായത്താല്‍ ദിലീപും ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതാണ് അങ്കമാലി കോടതിയില്‍ സംഭവിച്ചത്. എപിപി സാക്ഷിയുമാണ്.ഹെഡ് ഫോണ്‍ ഉപയോഗിച്ചതു കൊണ്ട് തന്നെ ശബ്ദങ്ങള്‍ കൃത്യമായി കേള്‍ക്കാനായി. രാമന്‍ പിള്ള വക്കീലിന്റെ ഇടപെടലാണ് ഇതിന് കാരണമായത്.’ ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപ് ദൃശ്യത്തെളിവിന് വേണ്ടി ഹര്‍ജി നല്‍കിയത്. ഇതിനെ പോലീസ് വളച്ചൊടിക്കുകയാണ്. ദുബായിലേക്കുള്ള ദിലീപിന്റെ യാത്ര ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനാണെന്ന് പോലും പറയുന്നു.

ലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളിലെ സൂക്ഷ്മ വിവരങ്ങള്‍ പോലും പ്രതിഭാഗം ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രതിഭാഗത്തിന്റെ കൈവശം ഉണ്ടാകാമെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button