
തിരുവനന്തപുരം : പാര്‍ട്ടി കോടിയേരിയുടെ മകന് ഉള്‍പ്പെട്ട തട്ടിപ്പുകേസ് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വ്യക്തമാക്കി. ഇത്തരമൊരു കേസില്‍ കോടിയേരിയുടെ മകന് പെടേണ്ട കാര്യമില്ല. ദുബായിൽ അവന് ജോലി ഉള്ളതായി അറിയാം. ഇങ്ങനെ ചില കാര്യങ്ങള്‍ കുട്ടികള്‍ ജോലി അന്വേഷിച്ചു പോകുമ്പോള്‍ സംഭവിച്ചേക്കാമെന്നും വൈക്കം വിശ്വന് പറഞ്ഞു.
read also: മകനെതിരായ ആരോപണം: കോടിയേരിയുടെ വിശദീകരണം ഇങ്ങനെ
ഇതിനിടെ, ബിനോയ് കോടിയേരി തനിക്കെതിരെ യാതൊരു പരാതിയും ഇല്ലെന്ന് പ്രതികരിച്ചിരുന്നു. പരാതി വ്യാജമാണെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് പറഞ്ഞു. ദുബായില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അത്തരത്തില്‍ 2014 ല്‍ നടത്തിയിട്ടുള്ള ഇടപാടാണ് ഇപ്പോഴുള്ള വിവാദത്തിന് പിന്നിലെന്നും ഈ പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതാണെന്നും ബിനോയ് പ്രതികരിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments