ന്യൂയോർക്ക് : കശ്മീർ വിഷയത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടാനാവില്ലെന്നാണ് യു എൻ അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. ഇരുകൂട്ടരും ആവശ്യപ്പെടാതെ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ നടക്കുന്ന പാക് വെടിനിർത്തൽ ലംഘനവും ഇന്ത്യൻ തിരിച്ചടിയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഗുട്ടേറസിന്റെ ഓഫീസ് പ്രതികരിച്ചു.
കഴിഞ്ഞ പത്തു ദിവസമായി യു എൻ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടേറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. ആഭ്യന്തര വിഷയങ്ങളിൽ ഏകപക്ഷീയമായി ഇടപെടാൻ കഴിയില്ല . ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ ഇടപെടൽ സാദ്ധ്യമാകൂവെന്നും യു എൻ ജനറൽ സെക്രട്ടറിയുടെ വക്താവ് അറിയിച്ചു. കശ്മീർ വിഷയത്തിൽ യു എൻ ഇടപെടണമെന്ന് പാകിസ്ഥാൻ സ്ഥിരമായി ലോക വേദികളിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇത് നിരസിച്ചിരുന്നു .
രണ്ട് രാജ്യങ്ങളുടെ ആഭ്യന്തര വിഷയമാണിതെന്നും അതിൽ മദ്ധ്യസ്ഥരുടെ ആവശ്യമില്ലെന്നുമാണ് ഇന്ത്യൻ നിലപാട്.
Post Your Comments