
ഹൈദരാബാദ്: ഓടുന്ന ട്രെയിനിന് മുന്നില്‍ സെല്‍ഫി വീഡിയോയെടുക്കാന്‍ ശ്രമം ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഹൈദരാബാദിൽ തിങ്കളാഴ്ച്ച ശിവ എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
സ്റ്റേഷനിലേക്ക് പാഞ്ഞെത്തുന്ന തീവണ്ടിക്ക് മുന്നിൽ സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന ശിവയെ ദൃശ്യങ്ങളിൽ കാണാം. മാറിനില്ക്കാന് ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിൽ നിന്നും കേൾക്കാം. പക്ഷെ ശിവ അത് അനുസരിക്കാതെ അവിടെ നിൽക്കുകയും അടുത്തെത്തിയ ട്രെയിൻ ശിവയെ ഇടിച്ച് തെറിപ്പിക്കുന്നതും ഈ വീഡിയോയിൽ കാണാന്‍ സാധിക്കുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് ശിവയെ ആശുപത്രിയിൽ എത്തിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയികഴിഞ്ഞു. തീവണ്ടിയുടെ വേഗതയെക്കുറിച്ചും ഉണ്ടാവുന്ന കാറ്റിനെക്കുറിച്ചുമുള്ള ശിവയുടെ തെറ്റായ കണക്കുകൂട്ടലുകളാണ് അപകടത്തിന് കാരണം എന്നാണ് സൂചന.
Read also ; ചരക്കു ലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന്റെ മുകളിലേക്ക് മറിഞ്ഞു ;പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments