ഹൈദരാബാദ്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ തെലങ്കാനയില്‍ സ്‌കൂള്‍ അവധി ജൂണ്‍ 11 വരെ നീട്ടി. വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിനായിരുന്നു സ്‌കൂള്‍ തുറക്കേണ്ടിയിരുന്നത്. എന്നാല്‍ ചൂട് കൂടിയത് കാരണം ഈ തീയതി ജൂണ്‍ 12ലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഏറ്റവും കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് അദിലാബാദിലാണ്. ഇവിടെ 45.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില. മിക്ക സ്ഥലങ്ങളിലും കൂടിയ താപനില 42-43 ഡിഗ്രിയാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Post Your Comments