കൊല്ലം: ജിത്തുവിന്റെ ബന്ധുവായ പുരോഹിതന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുന്നു എന്നാരോപിച്ച് കൊല്ലപ്പെട്ട പോലീസിനു പരാതി നല്‍കി. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പുരോഹിതനെ കുറിച്ച് പ്രചരിച്ചത് സത്യമാണെന്ന് വാദവുമായി ജിത്തുവിന്റെ പിതാവ് ജോബ് രംഗത്ത്.
ജിത്തുവിന്റെ പിതാവിന്റെ സഹോദരി ഭര്‍ത്താവും പുരോഹിതനുമാണ് ജിത്തുവിന്റെ കൊലപാതകത്തില്‍ കലാശിച്ച സ്വത്ത് തര്‍ക്കത്തിനു പിന്നില്‍. ഈ പുരോഹിതന്‍ ജിത്തുവിന്റെ മരണത്തെ മുതലാക്കാനാണ് ശ്രമിച്ചത്.
സാമൂഹികമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നത് ജോബും കുടുംബവും കുടുംബവീട്ടില്‍ നിന്ന് വാടക വീട്ടിലേക്ക് മാറേണ്ടി വന്ന സാഹചര്യം ഇതേ പുരോഹിതന്റെ ഇങ്കിതത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്തതുകൊണ്ടാണെന്ന വിവരം മറക്കരുതെന്ന മുന്നറിയിപ്പ് ഉള്‍പ്പടെ ആരോപിച്ചാണ്. ഇതിനെതിരെയാണ് പുരോഹിതന്‍ തനിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാത്തന്നൂര്‍ പോലീസിനു പരാതി നല്‍കിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments