Latest NewsNewsIndia

800 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് അവസാനഘട്ട മിനുക്കുപണിയില്‍ : പുറമെ കാണിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ കരുത്തില്‍ ചൈനയ്ക്ക് ഭയം

ന്യൂഡല്‍ഹി: ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയര്‍ത്താന്‍ ഒരുങ്ങി ഇന്ത്യ. കര, കടല്‍, വായു പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടി കണക്കിലെടുത്താണ് പരിധി ഉയര്‍ത്തുന്നത്.

400 കിലോമീറ്ററില്‍ നിന്ന് 800 കിലോമീറ്ററായാണ് ബ്രഹ്മോസിന്റെ പരിധി ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമില്‍ (എം ടി.സി.ആര്‍) അംഗത്വം ലഭിച്ചിരുന്നു. ഇതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നത് സാദ്ധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്.

800 കിലോമീറ്റര്‍ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം ഈ വര്‍ഷം അവസാനത്തില്‍ നടന്നേക്കും. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി 290 കിലോ മീറ്ററില്‍ നിന്നും 400 കിലോമീറ്ററായി നേരത്തെ ഉയര്‍ത്തിയിരുന്നു. 800 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ പണിപ്പുരയിലാണെന്ന് ഡി.ആര്‍.ഡി.ഒ മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടാതെ ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. പരിധി വര്‍ദ്ധിപ്പിച്ച വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലും വൈകാതെ പരീക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button