Latest NewsNewsIndia

തീവ്രവാദി ആക്രമണത്തില്‍ നിന്നും അമര്‍നാഥ് യാത്രികരെ രക്ഷിച്ച ഡ്രൈവര്‍ക്ക് ധീരതാ അവാര്‍ഡ്

അഹമ്മദാബാദ്: തീവ്രവാദി ആക്രമണത്തില്‍ നിന്നും അമര്‍നാഥ് യാത്രികരെ രക്ഷിച്ച ബസ് ഡ്രൈവര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ്. ജറാത്ത് സ്വദേശിയായ ഷെയ്ഖ് സലീം ഗഫൂറാണ് ഏറ്റവും വലിയ സിവിലിയന്‍ ധീരതാ അവാർഡിന് അർഹനായത്. അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തീര്‍ത്ഥാടകരുമായി മടങ്ങവെയാണ് കഴിഞ്ഞ ജൂലൈ 10ന് ബസിനുനേരെ ആക്രമണമുണ്ടായത്.

Read Also: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍നിന്ന് ആറുപേര്‍

സലീം ഓടിച്ചിരുന്ന ബസിലേക്ക് തീവ്രവാദികൾ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് ആലോചിക്കാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. എങ്കിലും കുറേപേർക്ക് വെടിയേറ്റിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെയും കൊണ്ട് സലീം തന്നെ ആശുപത്രിയിലെത്തി. സലീം വാഹനം നിറുത്തിയിരുന്നെങ്കില്‍ മരണസംഖ്യ ഇനിയും ഉയരമായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button