കൊല്‍ക്കത്ത: ബിഎസ്എഫ് ജവാനെ സസ്പെന്‍ഡ് ചെയ്തു. ബംഗ്ലാദേശി വനിതയെ ട്രെയ്നില്‍ മാനഭംഗപ്പെടുത്തിയ ബിഎസ്എഫ് ജവാനെയാണ് സസ്പെന്‍ഡ് ചെയ്തതത്. ബിഎസ്എഫ് 99 ബറ്റാലിയന് കോണ്‍സ്റ്റബിള്‍ വി. ഭാവിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച ധാക്കയില്‍നിന്നും കൊല്ക്കത്തയിലേക്കുവന്ന മൈത്രി എക്സ്പ്രസിലായിരുന്നു സംഭവം. 2008 ലാണ് മൈത്രി എക്സ്പ്രസ് കോല്‍ക്കത്തയ്ക്കും ധാക്കയ്ക്കും ഇടയില്‍ ഓടിത്തുടങ്ങിയത്. ആഴ്ചയില്‍ നാലു ദിവസമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
Post Your Comments