ഐഫോൺ പ്രേമികളെ നിരാശപ്പെടുത്തികൊണ്ട് ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ പത്തിന്റെ നിർമാണം ആപ്പിൾ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. വിപണിയില്‍നിന്നുള്ള മോശം പ്രതികരണത്തെ തുടർന്നാണ് കമ്പനി ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നും ഈ വര്‍ഷം പകുതിയോടെ രണ്ടാം ജനറേഷന്‍ ഐഫോണ്‍ പത്ത് ആപ്പിൾ അവതരിപ്പിക്കുമെന്നു ചില അന്തർദേശീയ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
മറ്റു മോഡലുകളിൽ നിന്നും ഐഫോണ്‍ പത്തിന് വില കൂടുതൽ ആയതിനാലാണ് പലരും വാങ്ങുന്നതിൽ നിന്നും പിന്തിരിയുന്നത്. തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായി കരുതുന്നതിനാല്‍ ഐഫോണ്‍ പത്തിന്റെ വില കുറയ്ക്കാതെ പ്രോഡക്ട് നിര്‍ത്തലാക്കി പുതിയത് ഇറക്കാനുള്ള ആലോചനയിലാണ് ആപ്പിൾ എന്നാണ് വിവരം. ഐഫോണ്‍ പത്ത് വില കുറച്ച് വിൽപ്പന നടത്തിയാൽ ബ്രാന്‍ഡ് മൂല്യത്തെ ദോഷമായി ബാധിക്കും എന്നും കമ്പനി ഭയപ്പെടുന്നു. അതോടൊപ്പം തന്നെ പുതിയ മോഡലുകള്‍ ഈ വര്‍ഷം അവതരിപ്പിക്കുന്നതും ഈ ഉത്പന്നങ്ങളുടെ വിപണി സാധ്യത കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ആപ്പിൾ എത്തിയതെന്നു ചില ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments