അബുദാബി ; യുഎഇയിൽ ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം വ്യാജ രേഖകൾ തയാറാക്കി വൻ തുകയ്ക്ക് വിദേശത്ത് മറിച്ചു വിറ്റ ഒൻപത് പേർക്ക് തടവ് ശിക്ഷ. ആദ്യത്തെ മൂന്ന് പേർക്ക് പത്ത് വർഷവും, അഞ്ചു പേർക്ക് മൂന്ന് വർഷവും, ഒരാൾക്ക് ഒരു വർഷവുമാണ് അബുദാബി ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചത്. കൂടാതെ കാറുകൾ കണ്ടുകെട്ടാനും കാറുകൾ മറിച്ച് വിൽക്കാൻ ഇവർ തായാറാക്കിയ വ്യാജ രേഖകൾ പിടികൂടാനും കോടതി ഉത്തരവിട്ടു.
2016ലാണ് കാർ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ നൽകിയ പരാതിയിൽ ഇവർ അറസ്റ്റിൽ ആകുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് ലംബോർഗിനി, റേഞ്ച് റോവർ, മെഴ്സിഡസ്, നിസ്സാൻ പാട്രോൾസ് തുടങ്ങിയ കമ്പനികളുടെ ആഡംബര കാറുകൾ ഇവർ വാടകയ്ക്ക് എടുത്തത്
Read also ;ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പ് : പുതിയ വിജയികളെ പ്രഖ്യാപിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments