ആര്യങ്കാവ്•കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ ചത്തുകിടന്ന പശുവിനെ മറവു ചെയ്യാൻ ശ്രമിച്ച ഉടമയ്ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം 4 ദിവസമായി പഞ്ചായത്ത് അധികൃതരോ ആശുപത്രി അധികൃതരോ തയ്യാറായില്ല. കാണാതെ പോയ പശുവിനെ കണ്ടെത്തിയ ഉടമസ്ഥൻ മറവു ചെയ്യുന്നതിനു വേണ്ടി ആശുപത്രിയിൽ എത്തി ബ്ളീച്ചിംഗ് പൗഡർ ആവശ്യപ്പെട്ടപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറും അറ്റന്ററും ബ്ളീച്ചിംഗ് പൗഡർ നൽകാൻ തയ്യാറായില്ല.
കഴുതുരുട്ടി ആശുപത്രിയിൽ ബ്ളീച്ചിംഗ് പൗഡർ നൽകാത്തത് പതിവാണ് .ഇത് ചോദ്യം ചെയ്ത പശുവിന്റെ ഉടമസ്ഥൻ സജീവിനെയും സഹായി ഷിജുവിനും എതിരെ പരാതി ഉണ്ടെന്ന് പറഞ്ഞ് തെന്മല എസ്.ഐ ഇവരുടെ വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് കൊലയാളികളെ പിടികൂടും വിധം വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോവുകയും. സ്റ്റേഷനിൽ എത്തിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. എസ്.ഐയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments