56 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ ഗുജറാത്ത് സ്ഫോടന കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അബ്ദുള്‍ സുഭാന്‍ ഖുറേഷിയെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ നടക്കാനിരിക്കെ നിര്‍ണായക നീക്കമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്റെ അറസ്റ്റോടെ പോലീസ് നടത്തിയിട്ടുള്ളത്. ഖുറേഷിയുടെ കൈയ്യില്‍ നിന്നും പിസ്റ്റളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തൗഖീര്‍ എന്നറിയപ്പെടുന്ന ഖുറേഷിയ്ക്ക് വേണ്ടി പോലീസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിനെയാണ് ദില്ലിയില്‍ നിന്ന് ഭീകരന്‍ അറസ്റ്റിലാവുന്നത്. നിരോധിത സംഘടന സിമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ടെക്കി ബോംബര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 21 ഓളം ബോംബുകളാണ് ടിഫിന്‍ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്.
ഇനി ഖുറേഷിയുടെ പഴയകാല ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കിയാല്‍, പിടിയാലായ അബ്ദുള്‍ സുഭാന്‍ ഖുറേഷി ഇന്ത്യയില്‍ സിമിയെയും ഇന്ത്യന്‍ മുജാഹിദീനെയും പ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുഷ്വാല പറഞ്ഞു. വ്യാജ ഡോക്യുമെന്റ് ഉണ്ടാക്കി ഖുറേഷി കുറേ വര്‍ഷം നേപ്പാളിലായിരുന്നു കഴിഞ്ഞിരുന്നത്. 2013ലും 2015ലും ഖുറേഷി സൗദി അറേബ്യയിലായിരുന്നു. പിന്നീട് താവ്രവാദ ശൃംഖല ഉണ്ടാക്കാന്‍ ഇന്ത്യയില്‍ എത്തുകയായിരുന്നെന്ന് പ്രമോദ് കുഷ്വാല പറഞ്ഞു. ‘തക്വീര്‍’ എന്ന് അറിയപ്പെടുന്ന അബ്ദുള്‍ സുഭാന്‍ ഖുറേഷിയെ കുറേ വര്‍ശഷങ്ങളായി ഇന്ത്യയിലുടനീളം പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ‘ടെക്കി ബോംബര്‍’ എന്നും ഖുറേഷി അറിയപ്പെടുന്നു. ഇന്ത്യയിലെ ഇസ്ലാമിക് മൂവ്മെന്റും സിമിയുമായി ഖുറേഷിക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ബോംബുകള്‍ ഉണ്ടാക്കുന്നതില്‍ പ്രഗല്‍ഭനാണ് ഖുറേഷി.
2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 21 ഓളം ബോംബുകളാണ് ടിഫിന്‍ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡ്, തിരക്കേറിയ മാര്‍ക്കറ്റ്, മോട്ടോര്‍ സൈക്കിള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ബോംബുകള്‍ വിന്യസിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പലതവണ പോലീസിന്റെയും സുരക്ഷാ സേനയുടേയും കയ്യില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു. 2014ല്‍ ബെംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഖുറേഷി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പട്ടികയിലെ പ്രധാന തീവ്രവാദിയാണ്. 2010ല്‍ ദില്ലിയില്‍ നടന്ന സ്ഫോടന പരമ്പരയിലെയും 2006ല്‍ മുംബൈയിലെ ലോക്കല്‍ ട്രെയില്‍ നടന്ന സ്ഫോടനത്തിലും ഖുറേഷില ഭാഗമാണ്.
എന്നാല്‍ ഇനിയാണ് നാം ചിന്തിക്കേണ്ടത്. ഇത് വെറും വാര്‍ത്ത മാത്രമല്ല. ഖുറേഷിയെപ്പോലെ നിരവധി ബിന്‍ലാദന്‍മാരെ ഇന്ത്യയില്‍ നിന്നും ഇതിനു മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഇപ്പോഴും നിരവധി ബന്‍ലാദന്‍മാരെ അറസ്റ്റ് ചെയ്യുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടെയല്ലേ നാം ചിന്തിക്കേണ്ടത്. ചിന്തിക്കുകയല്ല, മറിച്ച് ഭയപ്പെടുകയാണ് വേണ്ടത്. കാരണം നമ്മുടെ രാജ്യം ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടാണല്ലോ നിരന്തരം നമ്മുടെ രാജ്യത്തു നിന്നും ഇത്തരം ഭീകരവാദികളെ പിടികൂടുന്നത്. ഇനിയും ഇത്തരത്തിലുള്ള പ്രവണതകള്‍ തുടരുകയാണെങ്കില്‍ നമ്മുടെ നാട് ഭീകരരുടെ മാത്രം കേന്ദ്രമായി മാറും. ഇത് ഇന്ത്യ നേരിടുന്ന ഒരു വെല്ലുവിളി കൂടിയാണ്. പല കാര്യത്തിലും പല മേഖലയിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ പാടെ തകര്‍ക്കാന്‍ ഇത്തരം രീതികള്‍ക്കു കഴിയും.ഖുറേഷിയുടെ അറസ്റ്റ വെറും സൂചന മാത്രമാണ്. ഇനിയും ഇതുപോലെയുള്ള നിരവധി ഖുറേഷിമാര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് സൂചന.
Post Your Comments