കോഴിക്കോട്: സ്കിമ്മർ ഉപയോഗിച്ച് എടിഎം തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിലായതിന് പിന്നാലെ കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് വീണ്ടും എടിഎം തട്ടിപ്പ്. കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പണം നിറച്ചശേഷം, തൊട്ടടുത്ത എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക, എടിഎം ട്രേയിൽ പണം വന്നാലുടൻ മെഷീൻ ഓഫ് ചെയ്യുക തുടങ്ങിയവയാണ് പുതിയ തട്ടിപ്പുരീതി. ഇടപാടുകാർക്ക് പകരം ഇത്തവണ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്(എസ്ബിഐ) തട്ടിപ്പിനിരയായത്.
പണം ലഭിക്കുമെങ്കിലും മെഷീൻ ഓഫാക്കിയതുമൂലം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ കുറവുവരില്ല. തട്ടിപ്പ് നടത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യക്കാരെന്നു സംശയിക്കുന്ന ഇവർക്കായി സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റെയിൽവെസ്റ്റേഷൻ ലിങ്ക് റോഡിലെ എടിഎം കൗണ്ടറിൽ നിന്ന് 1.30 ലക്ഷം രൂപ ഈവിധം നഷ്ടപ്പെട്ടുവെന്ന പരാതിയിൽ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments