മസ്‌കറ്റ് ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരുന്ന മലയാളിയെ മരണം കീഴടക്കി. ഒമാനിൽ വെച്ച് മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി മൊയ്തീന്‍ ഹാജി (62)യാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 40 വര്‍ഷമായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന മൊയ്തീന്‍ ഹാജി റൂവി മച്ചി മാര്‍ക്കറ്റ് പള്ളിക്ക് സമീപം കട നടത്തിയിരുന്നു. പ്രവാസം അവസാനിപ്പിച്ച് വ്യാഴാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അദേഹത്തെ മരണം കീഴടക്കിയത്. താമസ സ്ഥലത്തു ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിച്ചു.
Read also ; സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments