Latest NewsKeralaNews

പെൺ പുലിയായിരുന്ന കളക്ടർ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ? കളക്ടര്‍ അനുപമ ഐ.എ.എസിന് ഒരു നഴ്സ് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു

ആലപ്പുഴ•ചേർത്തല കെ.വി.എം ആശുപത്രി നേഴ്‌സുമാർ നടത്തുന്ന സമരത്തില്‍ മൗനം പാലിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നഴ്സിന്റെ തുറന്ന കത്ത്. സമരം തുടങ്ങുന്ന സമയത്ത് പിന്തുണ നല്‍കിയിരുന്ന അനുപമ പിന്നീട് പിന്മാറുകയായിരുന്നുവെന്നാണ് ജിജിജി എന്ന നഴ്സ് എഴുതിയ കത്തിലെ ആരോപണം.

കഴിഞ്ഞ 150 ദിവസത്തിലേറെയായി ചേര്‍ത്തല കെവിഎം ആശുപത്രിയിലെ 112 ഓളം നഴ്‌സുമാര്‍ സമരത്തിലാണ്. സമരത്തിന്റെ ആദ്യകാലത്ത് കളക്ടര്‍ സമരപന്തലിലെത്തുകയും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഉണ്ടായിയെന്ന് ജിജി കുറിക്കുന്നു. അനുപമ സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നുവെന്നും സമരത്തില്‍ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയര്‍മാര്‍ തല ഉയര്‍ത്തി തന്നെ ഇരുന്നുവെന്നും ജിജി പറയുന്നു. എന്നാല്‍ ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ലെന്നും ജിജി കുറിക്കുന്നു.

ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീർക്കാൻ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചർച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാൻ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകൾ ഉറപ്പിച്ചു പറഞ്ഞിരുന്നു സമരം തീർക്കാൻ ശക്തമായ നിലപാട് മാഡം ആ യോഗത്തിൽ എടുത്തു .എന്നാൽ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടർ മാഡത്തിന്റെ മേശയിൽ ആഞ്ഞടിച്ചു ഞങ്ങൾ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്തോളാൻ പറഞ്ഞു വെല്ലു വിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടർക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരൽ അനക്കാൻ പിന്നീട് കളക്ടർക്ക് കഴിഞ്ഞിട്ടില്ല ..കുറച്ചു കാലം അടച്ചിട്ടവർ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങൾ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങൾ പെൺ പുലിയിൽ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചമെന്നും ജിജി പറയുന്നു.

You may also like:അതാണ് അനുപമ ഐ.എ.എസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ: പകലോ രാത്രിയോ എന്നില്ലാതെ കൈക്കുഞ്ഞുമായി ജനങ്ങളുടെ ഇടയിലേക്ക് എപ്പോഴും ചിരിച്ച മുഖവുമായി ഒരു കളക്ടര്‍

 

അനുപമയെ പോലുള്ളവർ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാൽ ഞങ്ങളെ പോലുള്ളവർ ആരെ ആശ്രയിക്കും വിശ്വസിക്കും എന്ന് ചോദിക്കുന്ന ജിജി, അനുപമ വീണ്ടും ആ പഴയ പെൺ സിംഹമായി ഉയിർത്തെഴുനേറ്റിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജിജിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പെൺ പുലിയായിരുന്ന കളക്ടർ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ?

ഉള്ളിൽ ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനത്തോടെ മാത്രം ഓർക്കുന്ന ഒരു പേരാണ് അല്ലെങ്കിൽ ഓർത്തിരുന്ന ഒരു പേരാണ് കളക്ടർ അനുപമ !

കുത്തകകളുടെ ഭക്ഷ്യ മായം കണ്ടു പിടിച്ചു നടപടി എടുത്ത വീര ശൂര ,മന്ത്രിയെ കസേരയിൽ നിന്ന് വലിച്ചു വാരി താഴെയിടാൻ പോന്ന റിപ്പോർട്ട് തയ്യാറാക്കിയ ധീര ,ചുരുക്കി പറഞ്ഞാൽ ആരുടെ മുന്നിലും തലകുനിക്കാത്ത പെൺ പുലി ,..ഇതൊക്കെയാണ് എന്റെയും എന്നെ പോലത്തെ ഒരുപാട് പേരുടെയും മനസ്സിൽ അനുപമ എന്ന ആലപ്പുഴ ജില്ലാ കളക്ടറെ കുറിച്ചുള്ള സങ്കല്പം …

ഇപ്പൊ എന്ത് പറ്റി എന്നാണ് ചോദ്യമെങ്കിൽ പറയാൻ ചിലതൊക്കെ എന്റെ കയ്യിലുണ്ട് ..
ചേർത്തല കെ വി എമ്മിൽ നേഴ്‌സുമാർ സമരം തുടങ്ങിയിട്ടിപ്പോ നൂറ്റമ്പത്തഞ്ചു ദിവസം ആവുകയാണ് .ഈ മാഡത്തിന്റെ അധികാര പരിധിയിലാണ് സമരം നടക്കുന്ന ആശുപത്രി .ഉള്ളത് പറയണമല്ലോ ആദ്യ നാളുകളിൽ കളക്ടർ മാം അല്ലെങ്കിൽ കളക്ടർ ചേച്ചി കട്ട സപ്പോർട്ടും ആയിരുന്നു …ഞങ്ങളുടെ സമര പന്തൽ സന്ദര്ശിച്ചപ്പോ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ലായിരുന്നു …
സമരത്തിൽ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരിൽ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയർമാർ തല ഉയർത്തി തന്നെ ഇരുന്നു കാരണം ജില്ല ഭരിക്കുന്നത് ഞങ്ങളിൽ ഒരാളാണ് …പെൺ പുലി ..ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ല എന്ന് പറയുന്നതാണ് സത്യം ..

ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീർക്കാൻ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചർച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാൻ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകൾ ഉറപ്പിച്ചു പറഞ്ഞിരുന്നു

സമരം തീർക്കാൻ ശക്തമായ നിലപാട് മാഡം ആ യോഗത്തിൽ എടുത്തു .എന്നാൽ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടർ മാഡത്തിന്റെ മേശയിൽ ആഞ്ഞടിച്ചു ഞങ്ങൾ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്തോളാൻ പറഞ്ഞു വെല്ലു വിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടർക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരൽ അനക്കാൻ പിന്നീട് കളക്ടർക്ക് കഴിഞ്ഞിട്ടില്ല ..

കുറച്ചു കാലം അടച്ചിട്ടവർ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങൾ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങൾ പെൺ പുലിയിൽ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചം ..

ഇപ്പൊ ചരിത്ര പുസ്തകത്തിലെ ,അല്ലെങ്കിൽ വായിച്ചു മറന്ന ഫാന്റസി കഥകളിലെ ചിതലരിച്ച കഥാപാത്രങ്ങളായി ഇവരൊക്കെ ഞങ്ങളുടെ മനസ്സിൽ രൂപ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ് …
ഞങ്ങൾക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴിൽ നിയമങ്ങൾ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതർക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല ,ഉത്തരവിടുന്ന പേന മഷി ചുരത്തുന്നില്ല …

അപ്പൊ മാഞ്ഞു പോയ മന്ത്രിയെക്കാൾ ബലമുള്ള ആരോ ആശുപത്രി മുതലാളിമാർക്ക് വേണ്ടി ഇതിലിടപെടുന്നുണ്ട് ! കുറച്ചു കൂടെ സ്വാധീനമുള്ള ഒരാൾ ..കളക്ടർക്കും മീതെ ,കളക്ടർക്ക് പേടിക്കാവുന്ന ഒരാൾ ..അതാരാവും …?

മാഡം ,താങ്കളെ പോലുള്ളവർ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാൽ ഞങ്ങളെ പോലുള്ളവർ ആരെ ആശ്രയിക്കും വിശ്വസിക്കും ..അത് കൂടി പറഞ്ഞു തരൂ …മാഡം വീണ്ടും ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് ആ പഴയ പെൺ സിംഹമായി ഉയിർത്തെഴുനേറ്റിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോടെ …

shortlink

Related Articles

Post Your Comments

Related Articles


Back to top button