അഞ്ചു ക്യാമറകളുള്ള സ്മാർട്ട് ഫോൺ എച്ച്എംഡി ഗ്ലോബൽ നോക്കിയ ബ്രൻഡിനു വേണ്ടി നിർമിക്കുന്നുവെന്ന് റിപ്പോർട്ട്. അഞ്ചു ക്യാമറകളുള്ള നോക്കിയ ഫോൺ വിപണിയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരിക്കും. അഞ്ചു പെന്റ ലെൻസുകൾ ഫോണിന്റെ പിൻഭാഗത്തായി ഉണ്ടാകും. നോക്കിയ നേരത്തെ തന്നെ അഞ്ചു ക്യാമറയുള്ള ഫോണുകൾ നിർമിച്ചിട്ടുണ്ടെന്നാണ് ഫോക്സ്കോണിന്റെ ആർആൻഡ്ഡി ബിസിനസ് റിപ്പോർട്ട് പറയുന്നത്. ഇപ്പോൾ ഈ ഫോണിന്റെ പരീക്ഷണമാണ് നടക്കുന്നത്. 2018 പകുതിയോടെ അഞ്ചു ക്യാമറാ ഫോൺ കൂടുതൽ നിർമിക്കുമെന്നാണ് അറിയുന്നത്.
read also: നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയ ആയ 3310 ൽ ഇനി 4ജി സപ്പോർട്ടും
ഫോണിന്റെ പിൻഭാഗത്ത് അഞ്ചു ക്യാമറകളും ഒരു ഭാഗത്ത് തന്നെയായിരിക്കും. അഞ്ചു ക്യാമറയ്ക്കൊപ്പം രണ്ടു എൽഇഡിയും ഉണ്ടാകും. ലൂമിയ 1020 ക്യാമറയുടെ രൂപത്തിലാണ് 5 ക്യാമറകളും ഉണ്ടാകുക. എന്നാൽ ഇത് സംബന്ധിച്ച് നോക്കിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments