യുഎഇ ജോബ് വിസ നേടാൻ ശ്രമിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ആപ്പ് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാകും. കൂടാതെ മലയാളത്തിലും ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Read Also: പ്രവാസം മതിയാക്കി മടങ്ങുന്ന മലയാളിയെ നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിച്ച് യുഎഇ ഭരണാധികാരി
വിസ പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമുള്ള മാർഗനിർദേശങ്ങളും മറ്റും ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. കൂടാതെ മെഡിക്കൽ പരിശോധന, നിർബന്ധിത രേഖകളുടെ സാക്ഷ്യപ്പെടുത്തൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയെ സംബന്ധിക്കുന്ന നിർദേശങ്ങളും ആപ്പിൽ നിന്ന് ലഭ്യമാകും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments