അബുദാബി: നാലു പതിറ്റാണ്ടോളം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളിയെ മാറോട് ചേര്‍ത്ത് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അല്നഹ്യാൻ. കാര്യാലയത്തിൽ നാല് പതിറ്റാണ്ടിലേറെയായി ജോലി ചെയ്ത് വരികയാണ് മുഹിയുദ്ദീൻ. പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അദ്ദേഹത്തിനെ രാജകീയമായാണ് യാത്രയാക്കിയത്.
‘ യു എ ഇ താങ്കളുടെ രണ്ടാം വീടായിരിക്കും. ഏതു സമയത്തും സ്വാഗതം ‘ എന്നായിരുന്നു ഭരണാധികാരി അദ്ദേഹത്തിന് നൽകിയ വാഗ്ദാനം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് മുഹിയിദ്ദീനെ ആദ്യം ആശ്ലേഷിച്ചു. കയ്യടിച്ചു സ്വീകരിച്ചു കൂടെ നിര്‍ത്തി. സുഖവിവരങ്ങൾ അന്വേഷിച്ചശേഷം കൂടെ നിർത്തി ഫോട്ടോയുമെടുത്ത ശേഷമാണു യാത്രയാക്കിയത്. 1977 ലാണ് കണ്ണൂരിൽ നിന്നും മുഹ്യുദ്ദീൻ യു എ ഇ യിൽ എത്തിയത്. അന്നുമുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ റൂളേഴ്സ് കോർട്ടില്‍ മാധ്യമ വിഭാഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ജോലി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments