വൈപ്പിന്‍: അവിഹിതബന്ധം ചോദ്യം ചെയ്തതിന് സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനക്കാട് കൂട്ടുങ്കല്‍ ചിറ സ്വദേശിയും അണിയല്‍ ബസാര്‍ ഭാഗത്ത് വാടക്ക് താമസിക്കുന്നതുമായ മേലേപ്പീടികയില്‍ ജുനൈദ്(46) ആണ് ഭാര്യ നാസിനി(42)യെ കുടുംബ വഴക്കിനെ തുടര്‍ന്ന് സ്‌കിപിംഗ് റോപ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ചത്. നാസിനി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജുനൈദിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മൂന്ന് മക്കളുള്ള ഈ ദമ്പതികള്‍ എടവനക്കാട് അണിയല്‍ ബസാറില്‍ വാടക വീട്ടിലാണ് താമസം. പ്രതിക്ക് പറവൂര്‍ ഭാഗത്തുള്ള ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. പലപ്പോഴും ഫോണ്‍വിളിക്കുകയും പതിവായിരുന്നത്രേ. ഇതേ തുടര്‍ന്ന് ഇത് ആരെന്ന് കണ്ടെത്തി ഭാര്യ ഒരു ദിവസം ആ സ്ത്രീയുടെ വീട്ടിലെത്തി ഈ ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്രേ. ഇത് അറിഞ്ഞ പ്രതി 20ന് പകല്‍ 11 ഓടെ ഭാര്യയുമായി വഴക്കുണ്ടാക്കുകയും മൂക്കിനിടിക്കുകയും ചെയ്തു.
നിലത്ത് വീണ ഇവരുടെ കഴുത്തില്‍ സ്‌കിപ്പിംഗ് റോപ്പ് ഇട്ട് മുറുക്കി. ബോധരഹിതയായതോടെ മരിച്ചു വെന്ന് കരുതി പിടിവിട്ട പ്രതി ഭാര്യയേയും കൊണ്ട് ആദ്യം എടവനക്കാടും പറവൂരും ഉള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഞാറക്കല്‍ സിഐ എ.എ. അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എസ്‌ഐ ആര്‍. രഗീഷ്‌കുമാര്‍, എഎസ്‌ഐ സജീവ്, സിപിഒമാരായ എം.ആര്‍ രാജേഷ്, പ്രവീണ്‍ , ഡബ്ല്യൂ സിപിഒ അശ്വതി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments