കൊച്ചി•കേരളത്തിലെ നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിരോധിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവ നിരോധിച്ചുകൊണ്ട് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
You may also like:കെ.എല്‍.എഫ് വെളിച്ചെണ്ണയ്ക്കെതിരെ വ്യാജപ്രചാരണം – ഗള്‍ഫിലുള്ള രണ്ട് മലയാളികള്‍ കുറ്റക്കാര്‍
വെളിച്ചെണ്ണയുടെ പരിശോധന ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 സെക്ഷന്‍ 36 (3) (ബി) പ്രകാരമാണ് ഇവ നിരോധിച്ചത്.
എറണാകുളം കളമശേരി റോയല്‍ ട്രേഡിംഗ് കമ്പനിയുടെ കേര ഫൈന്‍ കോക്കനാട്ട് ഓയില്‍ , തിരുവനന്തപുരം ജിത്തു ഓയില്‍ മില്‍സിന്റെ കേര പ്യൂവര്‍ ഗോള്‍ഡ്, പാലക്കാട് കല്ലുകുറ്റി റോഡിലുള്ള വിഷ്ണു ഓയില്‍ മില്‍സിന്റെ ആഗ്രോ കോക്കനട്ട് ഓയില്‍, എറണാകുളം പട്ടിമറ്റത്തുള്ള പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസിന്റെ കുക്ക്സ് പ്രൈഡ് കോക്കനട്ട് ഓയില്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.
Post Your Comments