Latest NewsNewsInternational

20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസാമ്പത്തിക ഫോറത്തില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി : ഏറെ ആകര്‍ണഷണീയതയോടെ ഇന്ത്യന്‍ വിഭവങ്ങളും യോഗയും സ്വീകരിയ്ക്കപ്പെടുന്നു

ദാവോസ് (സ്വിറ്റ്‌സര്‍ലന്‍ഡ്) : ഇരുപതു വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അസാന്നിധ്യംകൊണ്ടു ശ്രദ്ധേയരാകാറുള്ള ലോക സാമ്പത്തിക ഫോറത്തില്‍ ഇത്തവണ ഇന്ത്യ നിറഞ്ഞുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന പ്ലീനറി സമ്മേളനം നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ അഞ്ചു ദിവസത്തെ സാമ്പത്തിക ഫോറത്തിനു തുടക്കമാകും. സമാപനദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ട്രംപും മോദിയും വെവ്വേറെ ദിവസങ്ങളില്‍ എത്തുന്നതിനാല്‍ കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ല. പാക്ക് പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസിയും സമ്മേളനത്തിനെത്തുമെങ്കിലും മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന വിരുന്നില്‍ ഇന്ത്യന്‍ വിഭവങ്ങളും യോഗയുമാണു മുഖ്യ ആകര്‍ഷണം.

അഞ്ചു ദിവസവും തല്‍സമയ യോഗ ഒരുക്കുന്നുണ്ട്. ഉദ്ഘാടന വിരുന്നില്‍ ഇന്ത്യന്‍ വിഭവങ്ങളും പ്രത്യേകമുണ്ട്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍, ഓസ്‌ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ഷിറ്റ്, സംഗീതജ്ഞന്‍ എല്‍റ്റന്‍ ജോണ്‍ എന്നിവരെ ക്രിസ്റ്റല്‍ അവാര്‍ഡ് നല്‍കി ആദരിക്കും. വിവിധ രാജ്യങ്ങളില്‍നിന്നും മേഖലകളില്‍നിന്നുമായി മൂവായിരത്തിലേറെ പ്രമുഖരാണു സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button