Sentiment Meter PollBUDGET-2018

യൂണിയന്‍ ബജറ്റ് -2017:ഇന്ത്യയെ സാമ്പത്തിക ശക്‌തിയാക്കാന്‍ ഉതകുന്ന ബജറ്റ്‌: എം.എ. യൂസഫലി

കഴിഞ്ഞ യൂണിയന്‍ ബജറ്റ് (2017) നെ ക്കുറിച്ച് വിവിധ മേഖലയിലുള്ളവരുടെ പ്രതികരണം

കൊച്ചി•ഇന്ത്യയെ ലോകസാമ്പത്തികശക്‌തിയാക്കാന്‍ സഹായിക്കുന്ന ബജറ്റാണ്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിച്ചതെന്ന്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമായ എം.എ. യൂസഫലി. നോട്ട്‌ നിരോധനത്തിന്‌ പിന്നാലെയെത്തിയ ബജറ്റ്‌ പരിവര്‍ത്തനം സൃഷ്‌ടിക്കുന്നതാണ്‌. റീട്ടെയില്‍ വ്യാപാരരംഗത്ത്‌ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ ഡിജിറ്റല്‍ വിനിമയം ഉറപ്പാക്കുന്നതും പോയിന്റ്‌ ഓഫ്‌ സെയില്‍ ഉല്‍പ്പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നടപടികള്‍ നാണ്യരഹിത വിപണിക്കു കരുത്തേകും.

കറന്‍സി വിനിമയത്തിന്‌ മൂന്നുലക്ഷം പരിധി വയ്‌ക്കാനുള്ള നീക്കം സാമ്പത്തികരംഗം സുതാര്യമാക്കും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ അഞ്ച്‌ പ്രത്യേക സാമ്പത്തികമേഖലകള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം കേരളത്തിന്‌ ഗുണകരമാകും.

കൃഷി, വനിതാക്ഷേമം, അടിസ്‌ഥാന സൗകര്യ വികസനം, ഗ്രാമീണവികസനം തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ വകയിരുത്തല്‍ ഉറപ്പാക്കിയത്‌ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും.

വിദേശത്തു നിന്നുള്ള നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന ധനമന്ത്രിയുടെ ഉറപ്പ്‌ സ്വാഗതാര്‍ഹമാണ്‌. വൈദഗ്‌ധ്യം വേണ്ട ജോലികള്‍ക്കായി പരിശീലനം ഉറപ്പാക്കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്‌ വിദേശത്ത്‌ ജോലി തേടുന്ന യുവാക്കള്‍ക്ക്‌ കൂടുതല്‍ മികച്ച തൊഴിലവസരത്തിന്‌ ഉതകും-യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button