CinemaLatest NewsIndiaNews

ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല, അത് ലൈംഗികതയാണ് : രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം വിവാദത്തില്‍

മുംബൈ: രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്സ് ആന്‍ഡ് ദ ട്രൂത്ത് എന്ന സിനിമയ്ക്കെതിര വനിതാ സംഘടനകള്‍. ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല, അത് ലൈംഗികതയാണ്- ലോക പ്രശസ്ത അഡല്‍ട്ട് മാഗസിന്റെ പ്രസാധകനായിരുന്ന ഹ്യൂ ഹെഫ്നറുടെ വാക്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. സ്ത്രീയെന്നാല്‍ കേവലം വസ്തുവല്ല. അങ്ങനെ ചിന്തിക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണ്- മിയ പറയുന്നു.

ലൈംഗികത, മതം, സദാചാരം ഇവയെക്കുറിച്ച്‌ മിയ വാചാലയാകുന്നു. സ്വാഭാവിക വികാരമായ ലൈംഗികതയെ മത വ്യാഖ്യാനങ്ങള്‍ മൂടിവച്ചിരിക്കുന്നുവെന്ന് മിയ പറയുന്നു. സംവിധായകന്റെ കോലം കത്തിച്ച്‌ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. ബിജെപിയുടെ വനിതാ സംഘടനയായ മഹിള മോര്‍ച്ചയും ചിത്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ദൈവവും ലൈംഗികതയും തമ്മിലെന്ത് ബന്ധമാണ് ഉള്ളതെന്ന് ചോദ്യമാണ് സജീവമാകുന്നത്.

രാം ഗോപാല്‍ വര്‍മ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കണമെന്നാണ് ആവശ്യം. സ്ത്രീസമത്വവാദത്തെക്കുറിച്ച്‌ ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാട് എങ്ങനെയണെന്ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള പോണ്‍ താരം മിയ മല്‍ക്കോവയാണ് ഗോഡ്, സെക്സ് ആന്‍ഡ് ദ ട്രൂത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button