കൊച്ചി: എറണാകുളത്തു വീണ്ടും പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ബന്ധുക്കള്‍ നിയമപോരാട്ടത്തിലേക്ക്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ നിയമപോരാട്ടത്തിലേക്ക് പോകുന്നത്. മേല്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രബോഷണറി സബ് ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം ഗോവിന്ദമംഗലം മേലെതട്ടന്‍വിള വിജയഭവനില്‍ ടി. ഗോപകുമാറി(39)നെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ട്രെയ്നിങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച വകുപ്പുതല പരിശീലന കോഴ്സിലും കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇന്നലെ രാവിലെ മുതല്‍ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതനായ ഗോപകുമാറിനു രണ്ടു കുട്ടികളുണ്ട്. എറണാകുളം റേഞ്ച് ഐ.ജി: പി. വിജയന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. വിശദമായ അന്വേഷണം നടത്താന്‍ ഡി.സി.പിക്കു നിര്‍ദേശം നല്‍കി.
ജോലിയിലെ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു പിന്നിലെന്നു സൂചിപ്പിക്കുന്ന കുറിപ്പും കണ്ടെത്തി. മുന്‍ എക്സൈസ് ജീവനക്കാരനായ ഗോപകുമാര്‍ ആറുമാസം മുന്‍പാണ് പരിശീലനം പൂര്‍ത്തിയാക്കി പോലീസ് ജോലിയില്‍ പ്രവേശിക്കുന്നത്. ഈ മാസം തന്നെ എറണാകുളം നഗരത്തില്‍ ജീവനൊടുക്കുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാര്‍. ഈ മാസം ആദ്യം കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ. വല്ലാര്‍പാടം സ്വദേശി പി.എം. തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Post Your Comments