തിരുവനന്തപുരം: കണ്ണൂരില്‍ ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. എ.ബി.വി.പി നേതാവായ ശ്യാമപ്രസാദിനെ വധിക്കുന്നതില്‍ എസ്.ഡി.പി.ഐ ഗൂഡാലോചന നടത്തിയെന്ന പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐയ്ക്ക് മേല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്നാം കണ്ണ് തുറന്നു.
നേരത്തെ തന്നെ ഇവരുടെ പ്രവര്‍ത്തനം സൂക്ഷമായി വീക്ഷിക്കുന്ന കേന്ദ്രത്തിന് ശ്യാമപ്രസാദ് വധം എസ്.ഡി.പി.ഐക്കെതിരെ നടപടി എടുക്കാനുള്ള ആയുധമായി. ശ്യാമപ്രസാദിനെ വധിച്ചതു വഴി സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചതായുള്ള ആരോപണം സംസ്ഥാനവും ഗൗരവമായാണ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ സംസ്ഥാനത്ത് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം നിരോധിക്കാനുള്ള സാധ്യതയുണ്ട്. അടുത്തിടെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേന്ദ്രം നിരോധിച്ചു വരികെയായിരുന്നു. ഇതിനിടെയാണ് ശ്യാമപ്രസാദിനെ വധിക്കുന്നത്.
സി.പി.എമ്മില്‍ നുഴഞ്ഞുകയറി ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന പ്രതികളുടെ മൊഴി സി.പി.എമ്മിനെയും ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂരില്‍ ഉള്‍പ്പെടെ ഏതുസമയവും അക്രമം പൊട്ടിപെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ് ഇത്തരത്തിലുള്ള നീക്കം അണയറയില്‍ പുരോഗമിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തോട് ഉടനടി ആവശ്യപ്പെടുമെന്ന് അറിയുന്നു. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന.
Post Your Comments