ജിസാന്‍: സൗദിയില്‍ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ ഭാര്യയും ആറുമക്കളും നഷ്ടമായ മധ്യവയസ്ക്കന് സഹായവുമായി സൗദി രാജാവ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സല്മാന്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസാന്‍ പ്രവിശ്യയില്‍ ഹറൂബ് – അല്‍ക്കദമി റോഡില്‍ ഉണ്ടായ അതിദാരുണമായ റോഡപകടത്തില്‍ സമിക്ക് പ്രിയപ്പെട്ട ഏഴുപേര്‍ ഒറ്റയടിക്ക് ഇല്ലാതായത്. വാഹനാപകടത്തില്‍ മരണപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹത്തിനു മുന്നിലിരുന്ന് സമി അള്‍ന നവമി വിതുമ്പുന്ന ചിത്രം ഹൃദയത്തില്‍ തൊട്ടതോടെയാണ് സഹായവുമായി രാജാവ് എത്തിയത്. ഹറൂബില്‍ വിനോദത്തിന് പോകവെയാണ് സമിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അഫകടത്തില്‍ പെട്ടത്.
ഭാര്യയും ആറു മക്കളും മരണത്തെ പുല്കിയപ്പോള് സമി ആ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടമായ സമിക്ക് ജീവിത്തിലേക്കു തിരിച്ചു വരാന്‍ പുതിയ വീടും കാറും അനുവദിക്കാനാണ് രാജാവിന്റെ നിര്‍ദേശമെന്ന് സൗദ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ ആറ് മക്കളും ഇനി സമിക്ക് കരളില്‍ കുത്തുന്ന കദനകാര്യം. കുടുംബാംഗങ്ങളെന്നു പറയാന്‍ ഇനി സമിക്കു രണ്ടേ രണ്ടു പേര് മാത്രം- മറ്റൊരു വീട്ടിലായിരുന്നതിനാല്‍ ഒരു മകന് സംഘത്തില്‍ ചേര്‍ന്നിരുന്നില്ല, അതുപോലെ രണ്ടാനമ്മയും. രക്ഷപ്പെട്ട മകനാകട്ടെ തന്റെ ആറ് സഹോദരങ്ങളും ഉമ്മയും മരണപ്പെട്ട വിവരമറിഞ്ഞതോടെ സംസാരശേഷി പോലുമില്ലാത്ത അവസ്ഥയിലായി.
Post Your Comments