ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ. 11,000 തീവണ്ടികളിലും 8,500 സ്‌റ്റേഷനുകളിലുമാണ് പുതുതായി ക്യാമറകള്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിന് വേണ്ടി 3000 കോടിരൂപ 2017 – 18 ലെ കേന്ദ്ര ബജറ്റില്‍ വകയിരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
Read Also: തീവണ്ടികളിൽ ജി പി എസ് സംവിധാനം ഒരുങ്ങുന്നു
തീവണ്ടിയുടെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് റെയില്‍വെയുടെ നീക്കം. 12 ലക്ഷം സിസിടിവി ക്യാമറകള്‍ ഇതിനുവേണ്ടി വാങ്ങുമെന്നാണ് സൂചന. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments