
ന്യൂഡൽഹി : ഈവർഷം ഡിസംബറോടെ തീവണ്ടികളിൽ 2700 ലധികം വൈദ്യുത എൻജിനുകളിൽ ജിപി എസ് സംവിധാനം ഘടിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. തീവണ്ടികളുടെ കൃത്യ സമയത്തെക്കുറിച്ചു അറിയാനാണിത്.ഐ എസ് ആർ ഓയുമായിച്ചേർന്നു റയിൽവേ മന്ത്രാലയം ഈ സംവിധാനം ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് റയിൽവേ സഹമന്ത്രി രാജൻ ഗൊഹേയ്ൻ ലോക്‌സഭയിൽ അറിയിച്ചു.റിയൽ ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം എന്നാണ് ഈ പദ്ധതിയുടെ പേര്.
Post Your Comments