Latest NewsNewsIndia

ലോയ കേസ് : എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ജഡ്ജി ലോയ കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി. പത്ര റിപ്പോര്‍ട്ട് മാത്രം പോരാ, എല്ലാ രേഖകളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കസള്‍ക്കുന്നത്​. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്ര ചൂഡ്, എ.എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി. നാഗ്പൂര്‍, ബോംബെ ഹൈക്കൊടതികളിലെ കേസുകളാണ് സുപ്രീംകോടതിയിലേക്ക് മാറ്റിയത്. കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button