KeralaLatest NewsNews

ആലപ്പുഴ മംഗലം പീഡനക്കേസ് ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ ആസൂത്രിത നീക്കം – ബി.ജെ.പി

ആലപ്പുഴ•മംഗലം പീഡനക്കേസ് അട്ടിമറിക്കാനും ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനും നീക്കം നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പ്രതികളായാൽ ജനങ്ങൾക്ക് പോലീസിന്റെ മേലുള്ള വിശ്വാസ്യത തകരും എന്ന ന്യായം പറഞ്ഞാണ് ഇപ്പോൾ അറസ്റ്റിലായവരെ മാത്രം പ്രതികളാക്കി കേസ് ഒതുക്കാൻ മുകളിൽ നിന്നും നീക്കം നടക്കുന്നത്.

നിയമവാഴ്ചയെ സംരക്ഷിക്കേണ്ട ജുഡീഷ്യറിയുടെ ഭാഗമായ പോലീസുകാർ തന്നെ അതിന്റെ അന്തകരാകുന്നത് അനുവദിച്ചുകൂടാ. സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ പോലും ഇപ്പോൾ അപമാന ഭീതിയിലാണ്. കേസിൽ പ്രതികളായ എല്ലാ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യും വരെ ബി.ജെ.പി.യും മഹിളാമോർച്ചയും സമരരംഗത്ത് ഉണ്ടാകുമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർപറഞ്ഞു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി.മോഹനൻ, മറ്റു ഭാരവാഹികളായ കെ.ജി.പ്രകാശ്, എൻ.ഡി.കൈലാസ്,കെ.പി.സുരേഷ് കുമാർ,ജ്യോതിരാജീവ്‌, രേണുക,ബിന്ദു വിലാസൻ, സുനിൽ കുമാർ എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button