യെച്ചൂരിക്ക് പിന്തുണയായി എപ്പോഴും നിന്നിട്ടുള്ളത് മുതിർന്ന സിപിഎം നേതാവായ വി എസ അച്യുതാനന്ദനാണ്. കേന്ദ്ര കമ്മറ്റിയിലും പിണറായി പക്ഷം പിടി മുറുക്കിയതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം കാരാട്ടിന്റെയും പിണറായിയുടേയും നേതൃത്വത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം വോട്ടിനിട്ട് തള്ളിയത്. കഴിഞ്ഞ സിപിഎം ദേശീയ സമ്മേളനക്കാലത്ത് ഉണ്ടായിരുന്ന വിഎസിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പിന്തുണ പോലും കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരിക്ക് കേരളത്തില്‍ നിന്ന് ലഭിച്ചില്ലെന്നതാണ് സത്യം.
യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി കേരളത്തിലെ സീനിയര്‍ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍ നല്‍കിയ കുറിപ്പ് ഒരു ചലനവും അംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയില്ലെന്ന നിലയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍.ഇതോടെ കേരളത്തില്‍ വിമത ശബ്ദമായി നിലകൊള്ളാന്‍ പോകുന്നതും ഭാവിയില്‍ വിഎസിന്റെ തലത്തിലേക്ക് പാര്‍ട്ടിയില്‍ ഉയരാന്‍ പോകുന്നതും ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക് ആയിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
തനിക്കൊപ്പം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കായി സീതാറാം യെച്ചൂരിയെ അനുകൂലിച്ച് കേന്ദ്രകമ്മിറ്റിയില്‍ വിസ് നല്‍കിയ കുറിപ്പിന് പക്ഷേ, അംഗങ്ങള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിക്കാനായില്ല. വി.എസിന്റെ മുന്‍വിശ്വസ്തരില്‍ പലരും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരിക്കെതിരായ നിലപാടാണ് എടുത്തത്.ഇതോടെ വിഎസിന് പാര്‍ട്ടിയില്‍ ഉള്ള പിടി അയയുന്നു എന്ന നിലയിലേക്കാണ് വിശകലനങ്ങള്‍ എത്തുന്നത്. യെച്ചൂരിക്ക് എതിരെയായി വോട്ടെടുപ്പുണ്ടാകുമെന്ന് വ്യക്തമായതോടെ കേരള പക്ഷത്തിനൊപ്പം നില്‍ക്കാതെ മന്ത്രി തോമസ് ഐസക് വോട്ടുചെയ്യാതെ മടങ്ങിയതും ചര്‍ച്ചയായി.
യെച്ചൂരിക്ക് എതിരെ പിണറായിയുടെ പിന്തുണയോടെ കാരാട്ടിനൊപ്പം ഉറച്ചുനിന്ന കേരള ഘടകത്തിന് ഒപ്പമല്ല താന്‍ എന്ന സന്ദേശം നല്‍കുകയായിരുന്നു ഐസക്കെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതോടെ വിഎസിന്റെ പിടി അയയുന്ന സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ വിമതസ്വരമായി ഐസക് മാറിയേക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.വി.എസിനോട് ഏറെ അടുപ്പമുണ്ടായിരുന്ന മുന്‍ മന്ത്രി പി.കെ. ഗുരുദാസന്‍ കടുത്ത ദേഹാസ്വാസ്ഥ്യം അവഗണിച്ചും വോട്ടുചെയ്യാനെത്തി. എറണാകുളം ജില്ലാസമ്മേളത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ അദ്ദേഹം അവിടെനിന്നാണ് കേന്ദ്രകമ്മിറ്റിക്കെത്തിയത്.
എന്നിട്ടും തോമസ് ഐസക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു എന്നതാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്ഷം ഒരു കേന്ദ്രകമ്മിറ്റിയോഗത്തില്‍ യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി ഐസക് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയും, ധനമന്ത്രിയും തമ്മില്‍ അത്ര രസത്തിലല്ല എന്നാണു പൊതുവെയുള്ള സംസാരം.ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളില്‍ ഒന്നാണ് കേരളമെന്ന പേരില്‍ വാഷിംങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലിയായിരുന്നു മന്ത്രി തോമസ് ഐസകിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
വി എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഭേദപ്പെട്ട ധനമന്ത്രിയെന്ന് പേരുകേട്ട ഐസക്ക് തന്റെ ജനകീയ ബജറ്റുകളിലൂടെ സര്‍ക്കാരിന് കൈയടി നേടിക്കൊടുത്തെങ്കിലും ഇത്തവണ ജിഎസ്ടിയെ അമിതമായി ആശ്രയിച്ച ധനനയം ഐസക്കിന് തിരിച്ചടിയായി.ഇതിനിടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്.ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്കിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കെ സി വേണുഗോപാലിനെതിരെയാണ് ആലപ്പുഴയിലെ വികസന നായകനെന്ന പരിവേഷമുള്ള തോമസ് ഐസക്കിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
എന്നാല്‍ ഇതിന് പിന്നില്‍ വിമതസ്വരവുമായി നില്‍ക്കുന്ന നേതാവിനെ കേരളത്തിലെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള കരുതലും പാര്‍ട്ടിക്കുണ്ടെന്നാണ് സംസാരം.
Post Your Comments