കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷൻ ശ്രമം ആരംഭിച്ചു. അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലെ നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാമെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഹർജി നൽകിയിരുന്നു.
Read Also: മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം ആരുടേത് ? നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്
ദിലീപ് ആവശ്യപ്പെട്ടത് പോലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ നല്കിയാല് അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പൊലീസ് അങ്കമാലി മജിസ്ട്രട്ട് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments