ന്യൂഡല്‍ഹി: തന്റെ രേഖ സി.പി.എം കേന്ദ്രകമ്മറ്റി തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രകമ്മറ്റിയില്‍ വോട്ടെടുപ്പ് നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നതെന്നും യച്ചൂരി പറയുകയുണ്ടായി.
Read Also: കോണ്‍ഗ്രസ് ബന്ധം : സീതാറാം യെച്ചൂരിക്ക് തിരിച്ചടി
സി.പി.എമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. കോണ്‍ഗ്രസുമായി ധാരണ വേണ്ടന്ന നിലപാടില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കേന്ദ്രകമ്മറ്റി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചോയെന്ന ചോദ്യത്തിന് മറുപടി പറയാൻ യച്ചൂരി തയ്യാറായില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments