Latest NewsKeralaNews

നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു : അമ്മയും മകളും മകളും തല്‍ക്ഷണം മരിച്ചു, മൂന്നുപേര്‍ക്ക് ഗുരുതരം

പൊയ്‌നാച്ചി: നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു രണ്ടുപേര്‍ ദാരുണമായി മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍, ലോറിക്ലീനര്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ദേശീയപാതയില്‍ പുലര്‍ച്ചെ നാലരമണിയോടെയാണ് സംഭവം. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ(32), മകള്‍ വിസ്മയ (എട്ട്) എന്നിവരാണ് മരിച്ചത്. രാജനെ(37)യും ഓട്ടോ റിക്ഷ ഡ്രൈവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45), ലോറി ക്ലീനര്‍, ഡ്രൈവര്‍ എന്നിവരെയും പരുക്കുകളോടെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ലോറി ഡ്രൈവര്‍ ഒഴിച്ച് മറ്റുമൂന്നുപേരുടെയും പരുക്ക് ഗുരുതരമാണ്.

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് റബര്‍ ഷീറ്റ് കയറ്റി പോകുകയായിരുന്ന എം എച്ച് 09 സി ഡബ്ല്യു 3177 നമ്പര്‍ ടോറസ് ലോറി, പുല്ലൂരിലേക്ക് പോകുകയായിരുന്ന കെ എല്‍ 14 എല്‍ 1746 നമ്പര്‍ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയിയുടെ ആഘാതത്തില്‍ ലോറിയും ഓട്ടോറിക്ഷയും റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ അടിയില്‍പെട്ട് ഓട്ടോറിക്ഷ ചതഞ്ഞരഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button