മഹാരാഷ്ട്ര: സ്പായുടെ മറവില്‍ പെൺവാണിഭം വിദേശ യുവതി പിടിയിൽ. മഹാരാഷ്ട്രയിലെ വിരാര്‍ പ്രദേശത്തു നിന്നും നാല്പത്തിമൂന്നുകാരിയായ തായ്ലാന്ഡ് സ്വദേശിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 23-ഉം 24-ഉം പ്രായമുള്ള രണ്ട് തായ്ലാന്ഡ് യുവതികളെ ഇവിടെ നിന്നും പോലീസ് രക്ഷപ്പെടുത്തി സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തിലെത്തിച്ചു.
സ്പായുടെ മറവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെൺ വാണിഭം നടത്തുകയായിരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പാ ചെയ്യാന്‍ എന്ന വ്യാജേനെ പൊലീസുകാര്‍ എവിടെ എത്തി പരിശോധന നടത്തുകയും തുടർന്ന് ഇവരുടെ പേരില്‍ അനാശാസ്യ കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയുകയുമായിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡില്‍ വിട്ടു.
Read also ; ആലപ്പുഴയില്‍ പെണ്‍വാണിഭം: പ്രതികളിൽ പോലീസ് ഉദ്യോഗസ്ഥനും
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments