Latest NewsNews

റിപ്പബ്ലിക് ദിനം; ഓരോ പൗരനും ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ

1950 ജനുവരി 26നാണ് ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് ഉണ്ടായിരുന്നത്. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.

ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് എല്ലാവർഷവും തലസ്ഥാനമായ ഡല്‍‌ഹിയില്‍ വര്‍ണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയർത്തുക. ജനുവരി 26ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1930 ജനുവരി മുപ്പതിനാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button