ഭോപ്പാല്‍: മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും 194 വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളും 145 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും മറ്റുള്ളവര്‍ 13 സീറ്റുകളിലും വിജയിച്ചു.
സെമരിയ നഗര്‍ പരിഷദില്‍ വോട്ടെണ്ണല്‍ നടന്നില്ല.
ബുധനാഴ്ചയാണ് സംസ്ഥാനത്തെ വിധ നഗരങ്ങളിലേയും പട്ടണങ്ങളിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷന് കമ്മീഷന്റെ രേഖകള്‍ പ്രകാരം 66 ശതമാനം പേര് സമ്മതിദാനം വിനിയോഗിച്ചു.
Post Your Comments