ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത മങ്ങുന്നു. ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ സെമി ഫൈനലിലെത്താൻ കഴിയൂ. നിലവില്‍ 12 കളിയില്‍ നിന്ന് 14 പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
Read Also: തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയത്തിൽ മുങ്ങി ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സിന്റെ തൊട്ടുമുമ്പിലുള്ള മുംബൈ, ജംഷഡ്പൂര്‍ എ്ന്നിവയ്ക്ക് 14ഉം 16ഉം പോയിന്റാണ് 11 മത്സരങ്ങളില്‍ നിന്നുള്ളത്. ബാക്കി മുന്നിലുള്ള ടീമുകള്‍ പോയിന്റടിസ്ഥാനത്തില്‍ ബ്ലസ്റ്റേഴ്സിനേക്കാള് ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കിയാല്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ നാലില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments