Latest NewsNewsIndia

മുത്തലാഖ് ബിൽ ഫലത്തിൽ വലിയ ദ്രോഹം ചെയ്യും: ഗുലാം നബി ആസാദ്

കോഴിക്കോട്: മുത്തലാഖ് ബിൽ ഫലത്തിൽ മുസ്‌ലിം കുടുംബങ്ങൾക്കു വലിയ ദ്രോഹം ചെയ്യുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. മുത്തലാഖ് മതപരമോ നിയമപരമോ അല്ലെന്നതു ശരിയാണ്. പക്ഷെ അതു ക്രിമിനൽ കുറ്റമാക്കുന്നത് അംഗീകരിക്കാനാകില്ല. വിവാഹമെന്നതു സിവിൽ കരാറാകുമ്പോൾ വിവാഹമോചനം എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് അദ്ദേഹം ചോദിച്ചു.

read also: മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നുണ്ടെന്ന് അഡ്വ :നൗഷാദ്

ബില്ലിൽ മുത്തലാഖ് ചൊല്ലുന്ന ഭർത്താവിനു മൂന്നുവർഷം തടവാണു നിർദേശിക്കുന്നത്. ഇതോടൊപ്പം ഭാര്യയ്ക്കും മക്കൾക്കും ചെലവിനു നൽകണമെന്നും വ്യവസ്ഥയുണ്ട്. സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് ഇതു. ഭർത്താവിന്റെ മൂന്നുവർഷത്തെ തടവുകാലത്തു ഭാര്യയ്ക്കും മകൾക്കും ചെലവിനുനൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമോയെന്നു വ്യക്തമാക്കണമെന്നും ആസാദ് പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button