WomenLife StyleHealth & Fitness

ബ്രാ ധരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സ്തനാര്‍ബുദം വരാന്‍ സാധ്യത

മിക്ക സ്ത്രീകളുടേയും ധാരണ ബ്രാ എത്രത്തോളം ടൈറ്റ് ആകുന്നുവോ അത്രത്തോളം നല്ലതാണെന്നാണ്. ടൈറ്റ് ബ്രാ നിങ്ങളുടെ സ്തനങ്ങള്‍ക്ക് ഷെയ്പ്പും സപ്പോര്‍ട്ടും നല്‍കും. മിക്ക സ്ത്രീകളും ഉറങ്ങുമ്പോള്‍ വരെ ബ്രാ ധരിക്കുന്നവരാണ്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം പറയുന്നത് ടൈറ്റ് ബ്രാ ധരിക്കുന്നതും സ്തനാര്‍ബുദവുമായി ബന്ധമുണ്ടെന്നാണ്.

വളരെ ടൈറ്റായ ബ്രാ ധരിക്കുന്നത് രക്തയോട്ടം നിയന്ത്രിക്കുകയും ലിംഫ് കലകളെ നശിപ്പിക്കുകയും ചെയ്യുമെന്നാണ്.
കോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഓക്സിജന്റെയും പോഷണങ്ങളുടെയും അളവ് കുറയുമ്പോള്‍ മാലിന്യങ്ങള്‍ അവിടെ കുന്നുകൂടിക്കിടക്കും. ദിവസം 12 മണിക്കൂറുകളില്‍ക്കൂടുതല്‍ ബ്രാ ധരിക്കുന്ന സ്ത്രീകളിലാണ് ഇതിനു സാധ്യത കൂടുതല്‍.

മധ്യവര്‍ഗത്തില്‍പ്പെട്ട സ്ത്രീകളിലാണ് ബ്രസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നാണ് പഠനം പറയുന്നത്. അതിന് കാരണമായി പറയുന്നത് അവര്‍ കുറേയേറെ സമയം തുടര്‍ച്ചയായി ജോലി ചെയ്യുന്നവരാണെന്നാണ്. ലിംഫ് കുഴലുകള്‍ വളരെ മെലിഞ്ഞതായതിനാല്‍ അവ എളുപ്പം സമ്മര്‍ദ്ദത്തിനു വഴങ്ങും. ‘സ്തനങ്ങളിലൂടെയുള്ള ലിംഫിന്റെ പ്രവാഹം നിയന്ത്രിക്കുന്നതിനാലാണ് ടൈറ്റ് ബ്രാകള്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നത്.

സാധാരണയായി ലിംഫ് ദ്രാവകമാണ് ശരീരത്തിലെ മാലിന്യങ്ങളെ നീക്കുന്നത്. ഈ പ്രവര്‍ത്തനത്തെ ബ്രാ തടസപ്പെടുത്തും. അതിനാല്‍ മാലിന്യങ്ങള്‍ സ്തനങ്ങളില്‍ അടിഞ്ഞുകൂടും. അത് ക്യാന്‍സറിനു കാരണമാകും.’ ജനറല്‍ ഫിസിഷ്യനായ ഡോ. എം.ഡി മോഡി പറയുന്നു. കൃത്യമായ ഡയറ്റും വ്യായാമവും കൊണ്ട് സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യത ഇല്ലാതാക്കാമെന്നാണ് മിക്ക സ്ത്രീകളുടെയും ധാരണ. എന്നാല്‍ അവരൊന്നും മനസിലാക്കാത്ത കാര്യം ടൈറ്റ് ബ്രാകള്‍ ഉണ്ടാക്കുന്ന ദോഷമാണെന്നും വിദഗ്ധര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button