ആധാര്‍ രേഖയില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ റീ വെരിഫിക്കേഷന് നടത്താന്‍ ബദല്‍ സംവിധാനം. നാട്ടിലെ വിശ്വസ്തനായ ഒരു വ്യക്തിയുടെ ആധാര്‍ നമ്പരും അയാളുടെ സഹായവും വെരിഫിക്കേഷന് നടപടികള്‍ക്ക് ആവശ്യമാണ്. ടെലികോം സേവനദാതാക്കളുടെ വെബ്സൈറ്റ് മുഖേനയാണ് റീ വെരിഫിക്കേഷന് നടത്തുന്നത്. ഇതിനായി വെബ്സൈറ്റില്‍ സ്വന്തമായി അക്കൗണ്ട് തുറന്ന് ലോഗിന്‍ ചെയ്യണം. മൊബൈല്‍ നമ്പര്‍ നല്‍കുന്നതോടെ ഓതന്റിക്കേഷന് കോഡ് എസ്എംഎസായി നിര്‍ദ്ദിഷ്ട മൊബൈലില്‍ ലഭിക്കും. ആ നമ്പര്‍ വെബ്സൈറ്റില്‍ ടൈപ്പ് ചെയ്യണം.
തുടർന്ന് ഇ സിഎഎഫ് (കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം) പ്രത്യക്ഷമാകും. സബ്സ്ക്രൈബറുടെ പേര്, അച്ഛന്റെ/ഭര്‍ത്താവിന്റെ പേര്, ജനന തീയതി, ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍, വിലാസം, വിദേശരാജ്യത്തെ വിലാസം, ഇ മെയില്‍ വിലാസം, വീസ നമ്പര്‍, കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ ഈ പേജിൽ നൽകണം. പാസ്പോര്‍ട്ട്, വീസ എന്നിവയുടെ സ്കാന്‍ ചെയ്ത കോപ്പിയും ഫോട്ടോയും അപ്ലോഡ് ചെയ്യണം.‘സബ്മിറ്റ്’ ബട്ടന് ക്ലിക്ക് ചെയ്യണം.
അതിന് ശേഷം ലഭിക്കുന്ന ‘ട്രാന്സാക്ഷന് ഐഡി’ ആധാറും ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമുള്ള വിശ്വസ്തനായ വ്യക്തിക്ക് കൈമാറണം. ടെലികോം സേവനദാതാവിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് ഈ ട്രാന്സാക്ഷന് ഐഡിയും വെരിഫൈ ചെയ്യേണ്ട എന്‍ആര്‍ഐ സബ്സ്ക്രൈബറുടെ മൊബൈല്‍ നമ്പറും നല്‍കണം. ടര്‍ന്ന് തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എന്‍ആര്‍ഐ സബ്സ്ക്രൈബറുടെ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാന്‍ ഈ വ്യക്തി അനുമതി നൽകണം. ആധാര്‍ മുഖേനയുള്ള ഒറ്റത്തവണ പാസ്വേഡ് മൊബൈല്‍ നമ്പറില്‍ ലഭ്യമായാൽ ഈ ഒടിപി വെബ്സൈറ്റില്‍ നല്‍കണം. ഒടിപി ശരിയാണെങ്കില്‍ ആധാര്‍ വിശദാംശങ്ങള്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കു ലഭിക്കുന്നതാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments